എല്‍ഡിഎഫി വിട്ട് യുഡിഎഫിലേക്ക് പോയവര്‍ തിരിച്ചുവരും;എസ്ആര്‍പി

തിരു: എല്‍ഡിഎഫി വിട്ട് യുഡിഎഫിലേക്ക് പോയവര്‍ തിരികെ വരുമെന്ന് സിപിഐഎം പോളിറ്റി ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായിമയില്ലെന്നും അവര്‍ നിലപാടുമാറ്റുമ്പോള്‍ ഞങ്ങള്‍ സമീപനം മാറ്റുമെന്നും അദേഹം വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാറിനെ ഏതു വിധേനയും താഴെയിറക്കണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് എസ്ആര്‍പി ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അസംതൃപ്തി ശക്തമായതോടെയാണ് എല്‍ഡിഎഫ് നേതൃത്വം പുതിയ വെളിപ്പെടുത്തല്‍.