എല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തി സമയം ഇന്ന്‌ രാത്രി എട്ടുമണി വരെ

bankingദില്ലി: ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനവും, നികുതിദായകര്‍ക്കു നികുതി ഒടുക്കേണ്ടതും കണക്കിലെടുത്ത്‌ ഇന്ന്‌ എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്‍മെന്റ്‌ ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടുവരെ തുറന്നിരിക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കി.

ഇലക്ട്രോണിക്‌ പണമിടപാടുകളുള്ള സമയം ഇന്ന്‌ അര്‍ധരാത്രി വരെ തുടരും.