എല്ലാവീട്ടിലും വിഷമില്ലാത്ത പച്ചക്കറിയെന്ന ആശയവുമായി പരപ്പനങ്ങാടി മഴവില്ല് റസിഡന്‍സ് അസോസിയേഷന്‍

PGDI MAZHAVILLU RESI FIROS BABU LOGOപരപ്പനങ്ങാടി: പരപ്പനങ്ങാടി എന്‍.സി.സി റോഡ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ‘മഴവില്ല്’ വിഷമയമില്ലാത്ത ഭക്ഷ്യോല്‍പങ്ങള്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങുന്നു. ഇ തിന്നെ തുടക്കം കുറിച്ചുകൊണ്ട് പുറത്തിറക്കിയ ലോഗോ പ്രകാശനം ഗായകന്‍ ഫിറോസ് ബാബു നിര്‍വ്വഹിച്ചു

. ചടങ്ങില്‍ 80 ഓളം വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണം നഗരസഭാ കൗസിലര്‍ അഷ്‌റഫ് ശിഫ നിര്‍വ്വഹിച്ചു. അടുക്കളകൃഷി തൈകള്‍ കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് അബ്ദുറസാഖ് മുല്ലേപ്പാ’് വിതരണം ചെയ്തു. ചടങ്ങില്‍ കേടക്കളത്തില്‍ മോഹന്‍ദാസ് അധ്യക്ഷനായി. നഗരസഭാ കൗസിലര്‍ ബിന്ദു ജയചന്ദ്രന്‍, നിയാസ് പളിക്കലകത്ത്, എം.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.