എറണാകുളം മുനമ്പത്ത്‌ ശ്രീലങ്കന്‍ തൊഴിലാളികള്‍ പിടിയില്‍

munambamകൊച്ചി: എറണാകുളം മുനമ്പത്ത്‌ പത്ത്‌ ശ്രീലങ്കന്‍ തൊഴിലാളികളെ പിടികൂടി. ഹോട്ടലില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇവര്‍ പിടിയിലായത്‌. മതിയായ യാത്രാരേഖകളും ഉണ്ടായിരുന്നില്ല. ഇവരെ കൊണ്ടുപോകാന്‍ ശ്രമിച്ച ഏജന്റുമാരും അറസ്‌റ്റ്‌ലായി. ഓസ്‌ട്രേലിയയിലെത്തിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി പണം കൈപറ്റിയശേഷം ഇവരെ സ്വകാര്യ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നാണ്‌ ഇവരെ എത്തിച്ചതെന്നാണ്‌ സൂചന. പത്ത്‌ ശ്രീലങ്കന്‍ തൊഴിലാളികളില്‍ ആറ്‌ പേരും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണെന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.