എരുമേലിയില്‍ അയ്യപ്പഭക്തരുടെ കാറ്‌ ബസുമായി കൂട്ടിയിടിച്ച്‌ 7 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyകോട്ടയം: അയ്യപ്പഭകതര്‍ സഞ്ചരിച്ചിരുന്ന കാറ്‌ സ്വകാര്യബസുമായി കൂട്ടിയിടിച്ച്‌ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. എരുമേലിക്കടുത്ത്‌ മുക്കൂട്ടുതറയ്‌ക്കു സമീപമാണ്‌ അപകടം സംഭിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്‌ പേരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്‌.