എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന്‌ വിമാനം അടിയന്തരമായി നിലത്തിറക്കി

air-indiaഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്‌ വിമാനം അടയന്തിരമായി ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കി. ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ഡ ഇന്ത്യയുടെ 634 ആഭ്യന്തര വിമാനമാണ് രാദ ഭോജ് വിമാനത്താവളത്തില്‍ ഇറക്കിയത്.

പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകം എഞ്ചിനില്‍ പക്ഷി വന്ന് ഇടിക്കുകയായിരുന്നു. സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് പൈലറ്റ് വിമാനം നിലനിറക്കി. എഞ്ചിനില്‍ വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.