എയര്‍ ഇന്ത്യ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു.

കൊച്ചി: ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി വീണ്ടും എയര്‍ ഇന്ത്യയുടെ അവഗണന. ദമാമില്‍ നിന്ന് കേരളത്തിലേക്കുള്ള രണ്ടു സര്‍വീസുകളാണ് എയര്‍ ഇന്ത്യ വെട്ടിച്ചുരിക്കിയത്. കര്‍ണ്ണാടകയുടെ സമര്‍ദ്ധം മൂലമാണ് രണ്ട് സര്‍വീസുകള്‍ വെട്ടി ച്ചുരുക്കിയിരിക്കുന്നത്. മംഗലാപുരത്തേക്ക് രണ്ടു സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ബഹറിന്‍ എയര്‍ കഴിഞ്ഞ ദിവസം എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് എയര്‍ ഇന്ത്യ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ വെട്ടികുറച്ചത്. അതെ സമയം മംഗലാപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ഉണ്ടാവും. ഇതിനായുടെ ബുക്കിങ് ആരംഭിച്ചിട്ടുണുണ്ട്.

ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ നാല് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ദാദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരും അതുകൊണ്ട് ആശ്രയിക്കുന്നത് കൊച്ചിയെയാണ്.

ഗള്‍ഫിലെ അവധിക്കാലം ആരംഭിക്കാനിരിക്കെ നാട്ടിലെത്താനുള്ള മലയാളികുടെള യാത്രാക്ലേശം ഒന്നുകൂടി വര്‍ദ്ധിച്ചിരിക്കുകയാണ് ഈ സംഭവത്തോടെ.