എഫ് എസ് ഇ ടി ഒ പ്രചാരണ ജാഥ

താനൂര്‍: പി എഫ് ആര്‍ ഡി എ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ സംഘടിപ്പിച്ച സമരപ്രചാരണ ജാഥക്ക് താനൂരില്‍ സ്വീകരണം നല്‍കി. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി ഡി ശ്രീദേവി നയിക്കുന്ന ജാഥക്കാണ് താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കിയത്. സ്വീകരണത്തില്‍ ജാഥാക്യാപ്റ്റന്‍ പി ഡി ശ്രീദേവി, വൈസ് ക്യാപ്റ്റന്‍ എന്‍ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാമകൃഷ്ണന്‍, എസ് സദാനന്ദന്‍, പി ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.