എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയാല്‍ ഇനി പോലീസുകാര്‍ക്കും തടവ്

ദില്ലി: പരാതിലഭിച്ചിട്ടും പോലീസ ്‌സ്റ്റേഷനുകളില്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ്ഉദേ്യാഗസ്ഥര്‍ക്ക് തടവു ശിക്ഷ ലഭിക്കും.കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അനാസ്തകാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 6 മാസം മുതല്‍ 2 വര്‍ഷം വരെതടവു ശിക്ഷ ലഭിക്കും.

കൂടാതെ കൂടുതല്‍ ഗൗരവമുള്ള കേസുകളില്‍ പോലീസുകാരില്‍ നിന്നും പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു.

പോലീസ്‌സ്റ്റേഷനുകളില്‍ പരാതിലഭിക്കുമ്പോള്‍ സ്റ്റേഷന്‍ അതിര്‍ത്തികളുടെയും അധികാര തര്‍ക്കങ്ങളുടെയും പേരില്‍എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

ഡല്‍ഹി പീഡന കേസില്‍ പോലീസ്‌സ്റ്റേഷനില്‍ പരാതിലഭിച്ചെങ്കിലും അധികാര തര്‍ക്കത്തെ തുടര്‍ന്ന് എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലീസ് വൈകിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സമാനമായ പല പരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന്‌വന്നിരിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമ്രന്തലയം ഇതിനെതിരെ പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.