എന്‍ സി പി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങവെ യുവാവ് നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു

തേഞ്ഞിപ്പലം: എന്‍.സി.പി സംസ്ഥാന സംഗമത്തില്‍ പങ്കെടുത്ത് കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന യുവാവ് ബസ് യാത്രക്കിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കോട്ടയം കിടങ്ങൂര്‍ ചിറയാര്‍ വെള്ളാഞ്ചേരി ജോണ്‍ ജേക്കബ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച കോഴിക്കോട് സെന്റിനറി ഹാളില്‍ സമാപിച്ച എന്‍.സി.പി സംസ്ഥാന സംഗമത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള ദേശീയപാതയിലൂടെ ബസ് കടന്നുപോകുന്നതിനിടെ ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ജോണ്‍ ജേക്കബിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മേലേ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രമധ്യേ മരണപ്പെടുകയായിരുന്നു.