എന്‍ ജി ഒ യൂനിയന്‍ ജില്ലാ സമ്മേളനം മലപ്പുറത്ത്.

മലപ്പുറം: കേരള എന്‍ ജി ഒ യൂനിയന്‍ 43-ാം മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 18, 19 തിയ്യതികളില്‍ മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. 18നു് പി.ശ്രീരാമക്രിഷ്ണന്‍ എം എല്‍ എ സമ്മേളനം ഉത്ഘാടനം ചെയ്യും.

 

സി.ഐ.ടി യു.ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കെ ആന്റണി, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡ്ന്റ് ടി.കെ.എ ഷാഫി, കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ പി.കെ.മുരളീധരന്‍,ബെഫി ജില്ലാ സെക്രട്ടറി എ.കെ.വേലായുധന്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

 

19 നു രാവിലെ 11 മണിക്ക് മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് കോഴിക്കോട് കേളുവേട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തും.എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന പ്രസിഡ്ന്റ് പി.എച്ച്.എം.ഇസ്മായില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. എബ്രഹാം എന്നിവര്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.