എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം: വിദഗ്ധസമിതി

കേരളം എതിര്‍ത്തില്ല
ദില്ലി ദുരന്തം വിതച്ച കീടനാശിനി എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് രണ്ട് വര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി.
എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിക്കുന്ന് വിദഗ്ധസമിതി. വലിയ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിലെ സാമ്പത്തികബാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് രണ്ട് വര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്,
എന്‍ഡോസള്‍ഫാന്‍ മാരകമാണെന്നും അത് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നോ കേരളമടക്കമുള്ള ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ എതിര്‍ത്ത് ആകെ ഡിവൈഎഫ്ഐ മാത്രമാണ് സമിതിമുമ്പാകെ ഹാജരായതും വാദമുഖങ്ങള്‍ നിരത്തിയതും. സമിതി റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. മറുവശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ അനുകൂലിച്ച് കീടനാശിനി നിര്‍മാതാക്കളുടെ സംഘടനയും സമിതി മുമ്പാകെ നിലപാട് വിശദീകരിച്ചു.