എന്റെ വരന്‍ വിരാട് കോഹ്‌ലിയെപ്പോലെയായിരിക്കണം; നടി അഞ്ജലി

ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് വിരാട് കോഹ്‌ലിയെയാണെന്ന് നടി അഞ്ജലിയുടെ തുറന്നു പറച്ചില്‍ . അതുകൊണ്ടുതന്നെ തന്റെ ഭാവി വരന്‍ വിരാടിനെ പോലെയായിരിക്കണമെന്നും അഞ്ജലി വ്യക്തമാക്കി. തന്റെ മനസ്സിലുള്ള ഗുണങ്ങളും സവിശേഷതകളുമുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ തന്റെ മനസ്സില്‍ ഓടിയെത്തുക ഇളയരാജയുടെ മെലഡിയാണെന്നും അഞ്ജലി പറഞ്ഞു. പക്ഷേ എല്ലാചെറുപ്പക്കാരെയും കാണുമ്പോള്‍ അഞ്ജലിക്ക് ഈ തോന്നല്‍ ഉണ്ടാകാറില്ലെന്നും വിരാടിന്റെച്ഛായയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ മത്രമേ ഈ തോന്നല്‍ ഉണ്ടാകാറൂള്ളുവെന്നും അഞ്ജലികൂട്ടി ചേര്‍ത്തു.

അതെസമയം അഞ്ജലിയുടെ മനസ്സിലുള്ള വിരാടിനോടുള്ള പ്രണയം പറയാനാണോ അഞ്ജലി ഇത്തരം ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത് എന്നാണ് തമിഴ്‌സിനിമാലോകത്തെ അടക്കം പറച്ചില്‍.

ഈയടുത്തിടെ വീട്ടുകാരുമായി പിണങ്ങിഒളിച്ചോടിയ അഞ്ജലിയെ കുറിച്ച് വന്‍ വാര്‍ത്തകള്‍ ആയിരുന്നു മാധ്യമങ്ങളില്‍ വന്നത്. ഇപ്പോളിതാ മനസ്സിലുള്ള കാമുക സങ്കല്‍പ്പം തുറന്നു പറഞ്ഞ് മാധ്യമങ്ങളില്‍ നിറയുകയാണ് വീണ്ടും അഞ്ജലി.