എണ്ണഖനന പദ്ധതി ; കേന്ദ്രം കൊച്ചിയെ തഴഞ്ഞു.

ദില്ലി : കൊച്ചി തീരത്തെ എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചു. കൊച്ചിയില്‍ നിന്നുള്ള ലാഭവിഹിതം കുറവാണെന്ന ന്യായം പറഞ്ഞാണ് സാമ്പത്തിക കാര്യസമിതി എണ്ണഖനന പദ്ധതിക്കുള്ള അനുമതി നിഷേധിച്ചത്. ഒ.എന്‍.ജി.സിയും ബി.പി.ആര്‍.എല്ലും സംയുക്തമായാണ് അനുമതി തേടിയത്.

കൊച്ചിയുള്‍പ്പെടെ 14 പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചപ്പോള്‍ മറ്റ് 16 എണ്ണഖനന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഇന്ധനലഭ്യതയുടെ സാധ്യതയെ കുറിച്ച് ഒ.എന്‍.ജി.സിയുടെ ജിയോഫിസിക്കല്‍ ടീം കൊച്ചീ തീരത്ത് നടത്തിയ പരിശോധനയില്‍ ഇന്ധനലഭ്യതയുടെ സാധ്യത വ്യക്തമായിരുന്നു. അതെസമയം അനുമതി ലഭിക്കാത്ത പദ്ധതികള്‍ സര്‍ക്കാറിന് വാഗ്ദാനം ചെയ്തത് 6.7ശതമാനം ലാഭവിഹിതം മാത്രമാണ്.