എടരിക്കോട്‌ പികെഎംഎംഎച്ച്‌എസ്‌ എസിന്റെ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനം ചെയ്‌തു

IMG_20151204_180511കോട്ടക്കല്‍: അതാത്‌ കാലഘട്ടത്തില്‍ സാമൂഹിക പരിഷ്‌ക്കാരത്തില്‍ വലിയ പങ്ക്‌ വഹിക്കുകയും അനീതിക്കെതിരെ നിലകൊള്ളാന്‍ സമൂഹത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്‌തതിലുടെ ലൈബ്രറികള്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയതായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡോ. പി കെ രാജശേഖരന്‍ പറഞ്ഞു.

എടരിക്കോട്‌ പികെഎംഎംഎച്ച്‌എസ്‌ എസിന്റെ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന ശാസ്‌ത്രമേള, ജില്ലാ കായികമേള എന്നിവയിലെ പ്രതിഭകളെ ചടങ്ങില്‍ വേങ്ങര ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പികെ അസ്‌ ലു അനുമോദിച്ചു. ജി്‌ല്ലാ ഐടി കോര്‍ഡിനേറ്റര്‍ പി ഹബീബ്‌ റഹ്മാന്‍, സ്‌കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോട്‌, പ്രിന്‍സിപ്പല്‍ കെ മുഹമ്മദ്‌ ഷാഫി, പ്രധാനധ്യാപകന്‍ കെ കുഞ്ഞിമൊയ്‌തു.പിടിഎ പ്രസിഡണ്ട്‌ മണമ്മല്‍ ജലീല്‍, സ്റ്റാഫ്‌ സെക്രട്ടറി കെ പി നാസര്‍, ഇകെ കുര്യാക്കോസ്‌, പികെ അഹമ്മദ്‌ ഷമീദ്‌, ഇര്‍ഫാന്‍ സംസാരിച്ചു.