എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് ;പരപ്പനങ്ങാടിയില്‍ 10 -ാം റാങ്ക്

പരപ്പനങ്ങാടി: ഈ വര്‍ഷത്തെ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പരപ്പനങ്ങാടി സ്വദേശിക്ക് തിളക്കമാര്‍ന്ന വിജയം. പരപ്പനങ്ങാടി സ്വദേശിയായ ഷെബിന്‍ ഹംസയാണ് എഞ്ചിനിയറിംഗ് എന്‍ട്രന്‍സില്‍ 10-ാം റാങ്ക് നേടിയിരിക്കുന്നത്.

ഷെബിന്‍ കുടുംബത്തോടൊപ്പം

അച്ചാമ്പാട്ട് അബ്ദുള്‍ സലാമിന്റെയും ഷാജിതയുടെയും മകനാണ് ഷെബിന്‍. പ്ലസുടുവിന് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി വിജയഗിരി പബ്ലിക് സ്‌കൂളിലാണ് ഷെബിന്‍ പഠിച്ചിരുന്നത്.

എഞ്ചിനിയറിംഗില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടാനാണ് ഷെബിന്റെ പ്ലാന്‍.