എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ആല്‍ബിന്‍ ജോസിന് 1 ാം റാങ്ക്

തിരു: ഈ വര്‍ഷത്തെ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് നടപടികള്‍ ജൂണ്‍ 21 ന് ആരംഭിക്കും. ആദ്യഘട്ട അലോട്ട്‌മെന്റ് ജൂലൈ 3 ന് നടക്കും.

2013 ലെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ മെയ് 23 ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ചേര്‍ത്താണ് എഞ്ചിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇപ്പോള്‍ പുറത്തിറക്കിയത്. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ പാസായ 74,226 പേരില്‍ 58,169 പേര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പ്രവേശനത്തിന് അര്‍ഹത നേടി.

കോട്ടയം കത്തവാളിക്കല്‍ വീട്ടില്‍ ആല്‍ബിന്‍ ജോസ് ജോര്‍ജ്ജാണ് എഞ്ചിനിയറിംഗ് പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്, കൊച്ചി കുസാറ്റിന് സമീപം നീരയില്‍ ആര്‍ ശ്രീഹരിക്കാണ് രണ്ടാം റാങ്ക്, തൃശ്ശൂര്‍ കൊടങ്ങല്ലൂര്‍ ജിഎച്ച്എസ്സ്എസ്സിന് സമീപം കറുവത്തു വീട്ടില്‍ എസ് ശിവപ്രസാദ് മൂന്നാം റാങ്ക് നേടി.