എക്‌സ്പ്രസ്സ് ഹൈവേ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടു ; മന്ത്രി എം.കെ.മുനീര്‍

കേരളത്തില്‍ താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച എക്‌സ്പ്രസ്സ് ഹൈവേ ആവശ്യമില്ലാത്തതായിരുന്നു എന്ന് തനിക്ക് ബോധ്യപ്പെട്ടെന്ന് മന്ത്രി എം.കെ. മുനീര്‍. മലപ്പുറം ജില്ലയിലെ പുളിക്കലില്‍ വിശേഷാല്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ജൈവവൈവിധ്യങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള വികസനം നടപ്പാക്കാനാവില്ല. തണ്ണീര്‍തടങ്ങളും കുളങ്ങളും നശിപ്പിക്കപ്പെടുന്നത് ഒഴിവാക്കിയുള്ള വികസനമാണ് നാടിനാവശ്യമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ താന്‍ കൊണ്ടുവന്ന എക്‌സ്പ്രസ്സ് ഹൈവേ ജനങ്ങള്‍ എന്തുകൊണ്ടാണ് എതിര്‍ത്തതെന്നും തനിക്ക് ബോധ്യമായെന്നും മന്ത്രി പറഞ്ഞു.