എക്‌സൈസ് ഗാര്‍ഡ് ഓഫീസില്‍ കുഴഞ്ഞു വീണു മരിച്ചു.

തിരൂര്‍: തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഗാര്‍ഡായ രാജന്‍പിള്ള(45) ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലം കരുനാഗപള്ളി സ്വദേശിയാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്.