എഐഎഡിഎംകെ എംഎല്‍എ അന്തരിച്ചു

seeniചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഐഎഡിഎംകെ എംഎല്‍എ എസ്എം സീനിവേല്‍ അന്തരിച്ചു. തിരുപുറംകുന്ദ്രം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കഴിഞ്ഞ ബുധനാഴ്ച സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് സീനിവേലിന്റെ മരണം സ്ഥിരീകരിച്ചത്. നേരത്തെ മെയ് 21 ന് സീനിവേല്‍ മരിച്ചതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ മരണവാര്‍ത്ത തള്ളിയ ഡോക്ടര്‍മാര്‍ അദ്ദേഹം സുഖംപ്രാപിച്ച് വരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 136 സീറ്റുകള്‍ നേടിയാണ് എഐഎഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരം നിലനിര്‍ത്തിയത്.