എം വിന്‍സെന്റ് എംഎല്‍എയ്‌ക്ക് ജാമ്യമില്ല

തിരുവനന്തപുരം : വീട്ടമ്മയെ ബലാത്സംഗംചെയ്ത കേസില്‍ എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല. എംഎല്‍എയുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (മൂന്ന്) കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ പ്രതി ഇരയെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.

ഉന്നതപദവിയും സ്വാധീനവുമുള്ള എംഎല്‍എ സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. കഴിഞ്ഞദിവസം വീട്ടമ്മയ്ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉണ്ടായ ആക്രമണവും ശ്രദ്ധയില്‍പ്പെടുത്തി.ഇതേ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസില്‍ തെളിവെടുപ്പ് തുടരുകയാണ്.