എം പി വീരേന്ദ്ര കുമാര്‍ ആശുപത്രിയില്

MP_VEERENDRAKUMARന്യൂഡല്‍ഹി: ജനതാദള്‍ നേതാവ് എംപി വീരേന്ദ്ര കുമാറിനെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ ചെറിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ചികത്സക്ക് വീരേന്ദ്രകുമാറിനെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീരേന്ദ്രകുമാറിനെ പിന്നീട് ഗുഡ്ഗാവിലുള്ള സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.

വീരേന്ദ്രകുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു