എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷന്‍ പുതുക്കാം

രജിസ്‌ട്രേഷന്‍ പുതുക്കാതെ 1995 ജനുവരി ഒന്ന്‌ മുതല്‍ സീനിയൊരിറ്റി നഷ്‌ടപ്പെട്ട വിമുക്തഭടന്‍മാര്‍ക്ക്‌ സീനിയൊരിട്ടി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന്‌ ജൂണ്‍ 30 വരെ സമയം അനുവദിച്ചു. രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്‌ടോബര്‍ മുതല്‍ 2015 മാര്‍ച്ച്‌ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള വിമുക്തഭടന്മാര്‍ക്ക്‌ ബന്ധപ്പെട്ട രേഖകളുമായി സൈനികക്ഷേമ ഓഫീസില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0483 2734932.