എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്‌സ്‌ ഇന്ന്‌ ലോക്‌സഭ ബഹിഷ്‌കരിക്കും

Parliamentദില്ലി: എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഇന്ന്‌ ലോക്‌സഭ ബഹിഷ്‌ക്കരിക്കും. ഇടത്‌ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത്‌ കക്ഷികളും സഭാ നടപടികളില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കും. സര്‍ക്കാറിനെതിരെ സഭയ്‌ക്ക്‌ പുറത്ത്‌ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. ഈ സാഹചര്യത്തില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായേക്കും.

പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയതിന്‌ കേരളത്തില്‍ നിന്നുള്ള കെ സി വേണുഗോപാല്‍, കൊടിക്കുന്നേല്‍ സുരേഷ്‌, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍ തുടങ്ങി 25 കോണ്‍ഗ്രസ്‌ എംപിമാരെയാണ്‌ ഇന്നലെ സസ്‌പെന്റ്‌ ചെയ്‌തത്‌. അഞ്ചുദിവസത്തേക്കാണ്‌ എംപിമാരെ സസ്‌പെന്റ്‌ ചെയ്‌തിരിക്കുന്നത്‌.