എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്‌

തിരുവന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്‌ നടക്കും. ഇതിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജൂണ്‍ മൂന്നിന്‌ സ്‌പീക്കര്‍ തിരഞ്ഞെടുപ്പും ജൂലൈ ആദ്യവാരം ബജറ്റ്‌ അവതരണവും നടത്തും.