എംഎം മണി അറസ്റ്റില്‍

തൊടുപുഴ സിപിഐഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 5.530മണിയോടെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്. അഞ്ചേരി ബേബിവധക്കേസിലാണ് അറസ്റ്റ്്
ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്്. മജസ്്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ മണിയെ കോടതി ഡിസംബര്‍ നാലു വരെ റിമാന്റ് ചെയ്തു.പിന്നീട് മണിയെ പീരുമേട് സബ്ജയിലേക്ക് മാറ്റി.

അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ്ഇടുക്കിയിലെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയാണ്. നാളെ സിപിഎം ഇടുക്കിയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.