ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് നോട്ടം പരാമര്‍ശം അരോചകമായി തോന്നും;ഇ പി ജയരാജന്‍

ep-jayarajanകൊച്ചി: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമായി തോന്നുമെന്ന് ഇപി ജയരാജന്‍. പരാമര്‍ശം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായിമയില്‍ സംസാരിക്കുമ്പോഴായിരുന്നു ഋഷിരാജ് സിംഗിന്റെ പരാമര്‍ശം.

Related Articles