ഊരകം-വേങ്ങര-പറപ്പൂര്‍ സമഗ്ര ശുദ്ധജലവിതരണ പദ്ധതി പവൃത്തി ഉദ്‌ഘാടനം എഴിന്‌

ജലനിധി രണ്ടാം ഘട്ടത്തില്‍ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സാനിറ്റേഷന്‍ ഏജന്‍സിയും (കെ.ആര്‍.ഡബ്‌ള്‍യൂ.എസ്‌.എ) യും വാട്ടര്‍ അതോരിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയായ ഊരകം- വേങ്ങര- പറപ്പൂര്‍ പഞ്ചായത്ത്‌ ശുദ്ധജലവിതരണ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്‌ഘാടനം ഓഗസ്റ്റ്‌ ഏഴിനകം നടത്തും. രാവിലെ 10 ന്‌ വേങ്ങര ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ ജലവിഭവവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ വ്യവസായ-ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനാവും. കെ.ആര്‍.ഡബ്‌ള്‍യൂ.എസ്‌.എ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ടിങ്കു ബിസ്വാള്‍, ജലനിധി പ്രൊജക്‌ട്‌ ഡയറക്‌ടര്‍ കെ.വി.എം അബ്‌ദുള്‍ ലത്തിഫ്‌, ഇ. അഹമ്മദ്‌ എം.പി., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റാ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിക്കും