ഉസൈൻ ബോൾട്ട്​ വേഗരാജാവ്​

Story dated:Monday August 15th, 2016,10 24:am

usain boltറിയോ ഡെ ജനീറോ: റിയോയിലും വേഗരാജാവ് ബോൾട്ട് തന്നെ. ഒളിമ്പിക്‌സില്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുരുഷന്‍മാരുടെ 100 മീറ്റർ ഓട്ടത്തില്‍ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് സ്വര്‍ണം. 9.81 സെക്കൻഡിൽ സീസണിലെ മികച്ച സമയം കുറിച്ചാണ് ബോൾട്ട് തുടർച്ചയായ മൂന്നാംതവണ 100 മീറ്ററിൽ സ്വർണം നേടുന്നത്. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിൻ 9.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി.