ഉലുവചീര പരിപ്പുകറി

ആവശ്യമുള്ള സാധനങ്ങള്‍    

തുവരപരിപ്പ്     6 ചെറിയകപ്പ്
ഉലുവയില        2 കെട്ട്
പുളി                  ഒരു നെല്ലിക്ക വലുപ്പത്തില്‍      
മഞ്ഞള്‍             കാല്‍ ടീസ്പൂണ്‍
ഉപ്പ്                    പാകത്തിന്
വറുത്തിടാന്‍
എണ്ണ                    ഒരു ടീസ്പൂണ്‍
കടുക്                  അര ടീസ് പൂണ്‍
കായം                   രണ്ട് നുള്ള്
ഉണക്കമുളക്         രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
തുവരപരിപ്പ് കഴുകിയശേഷം ആവശ്യമുള്ള വെള്ളവും മഞ്ഞളും ചേര്‍ത്ത്  വേവിക്കുക. ശേഷം ഉലുവയില നന്നായി കഴുകി ചെറുതായി അരിഞ്ഞ ്‌വെക്കുക, ഒരു ചീനചട്ടിയില്‍  എണ്ണയൊഴിച്ച് ചൂടാക്കി കടുക്, ജീരകം, ഉണക്ക മുളക്, കായം എന്നിവയിട്ട് വറുക്കുക. പുളിപിഴിഞ്ഞതും ഉലുവയില അരിഞ്ഞതും ഇതിലേക്ക് ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് തുവരപരിപ്പ് വേവിച്ചതും ഉപ്പും ചേര്‍ത്ത് ഒന്ന് തിളപ്പിച്ച ശേഷം ഇറക്കി വെക്കുക.