ഉറുമിയുടെ സംഗീതം മോഷണം ; പൃഥ്വിരാജ് കുടുങ്ങി.

തിരു: ഉറുമി എന്ന ചിത്രത്തില്‍ ഉപയോഗിച്ച സംഗീതം ഒരു കനേഡിയന്‍ സംഗീതജ്ഞയുടെ സംഗീതത്തിന്റെ മോഷണം.

പകര്‍പ്പവകാശം ലംഘിച്ച് ഈ സിനിമയ്‌ക്കേ് വേണ്ടി സംഗീതം ഉപയോഗിച്ച കേസില്‍ പ്രഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. ഡല്‍ഹി ഹൈക്കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രഥ്വിരാജിന് പുറമെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ്ശിവന്‍, നിര്‍മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്.

കനേഡിയന്‍ സംഗീതജ്ഞയായ ലെറീന മക്കെന്നിറ്റ് ആണ് ഹരജി നല്‍കിയത്. വാറണ്ട് നടപ്പിലാക്കുന്നതിനായി ദില്ലി ഹൈക്കോടതി തിരുവനന്തപുരം ജില്ലാകോടതിക്ക് കൈമാറി. പ്രിഥ്വിരാജിന്റെ ഓഗസ്റ്റ്‌സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.