ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനുള്ള മിഡില്‍ ഈസ്‌റ്റ്‌ അവാര്‍ഡ്‌ ഖത്തറിന്‌

ദോഹ: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച രാജ്യത്തിനുള്ള മിഡില്‍ ഈസ്റ്റ് എക്‌സലന്‍സ് അവാര്‍ഡ് ഖത്തറിന്. ദുബൈയില്‍ നടന്ന അഞ്ചാമത് ജി സി സി മുനിസിപ്പാലിറ്റീസ് ആന്റ് സ്മാര്‍ട്ട് സിറ്റീസ് സമ്മേളനത്തില്‍ ഇക്കണമി ആന്റ് കൊമേഴ്‌സ് മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം തലവന്‍ യൂസുഫ് സഅദ് അബ്ദുല്ല അല്‍ സുവൈദി പുരസ്‌ക്കാരം ഏറ്റുവാങ്ങി.
ദോഹ: സ്തനാര്‍ബുദത്തിനെതിരെയുള്ള ബോധവത്ക്കരണ പരിപാടിക്ക് പതിനഞ്ചാം തിയ്യതി തുടക്കമാകും. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവബോധ പരിപാടിക്ക് കോര്‍ണിഷിലാണ് തുടക്കമാകുക. ഖത്തരി സമൂഹത്തിലെ എല്ലാ പ്രായത്തിലേയും വനിതകളെ ഉദ്ദേശിച്ചാണ് സ്തനാര്‍ബുദ ബോധവത്ക്കരണ കാംപയിന്‍ നടത്തുക.

സ്തനാര്‍ബുദത്തെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും മികച്ച ജീവിത ശൈലി രൂപപ്പെടുത്തുകയുമാണ് കാംപയിന്‍കൊണ്ട് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുകയും ശുഭാപ്തി വിശ്വാസികളാക്കുകയും മാറ്റുകയുമെന്നതും കാംപയിന്‍ ലക്ഷ്യമിടുന്നുണ്ട്. അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തികമായും ധാര്‍മികമായും സമൂഹത്തിന്റെ പിന്തുണ നേടിക്കൊടുക്കാനും അവബോധ പരിപാടികളിലൂടെ ശ്രമിക്കും. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളും അവബോധ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ മറിയം ഹമദ് അല്‍ നുഐമി ആവശ്യപ്പെട്ടു. രോഗം നേരത്തെ കണ്ടെത്തിയാല്‍ 95 ശതമാനം കേസുകളും ചികിത്സിക്കാന്‍ എളുപ്പമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വ്യത്യസ്ത അര്‍ബുദ രോഗങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ എണ്ണം കൂടുതലാണെന്നും അല്‍ നുഐമി പറഞ്ഞു. ജീവിതശൈലിയിലുള്ള മാറ്റവും രോഗത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതും സ്തനാര്‍ബുദത്തിന്റെ എണ്ണം കുറക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.