ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് 4 എല്‍.ഡി.എഫ് 2

സംസ്ഥാനത്തെ ആറ് തദ്ദേശഗ്രാമപഞ്ചായത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേട്ടമുാക്കി. 4 സീറ്റില്‍ യു.ഡി.എഫും 2 സീറ്റില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ച തിരുവനന്തപുരം പുളിമടത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡും പാലക്കാട് നെല്ലിയാംമ്പതിയിലെ മീരഫ്‌ളോറന്‍സ് വാര്‍ഡും യു.ഡി.എഫ് പിടിച്ചെടുത്തതാണ്. മലപ്പുറം ജില്ലയില്‍ മമ്പാട്ടെ ഇപ്പൂട്ടിങ്ങല്‍ വാര്‍ഡില്‍ മുസ്ലീം ലീഗിലെ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ വിജയിച്ചത് ആറു വോട്ടിനാണ്. താഴെക്കോട്ടില്‍ പൂവത്താണി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രയായ സരിത 56 വോട്ടിന് വിജയിച്ചു.