ഉദ്ഘാടനത്തിന് ക്ഷണമില്ല: പരപ്പനങ്ങാടി റെയില്‍വേഗേറ്റ് രാവിലെ മുതല്‍ അടക്കാന്‍ നീക്കം

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനചടങ്ങുകള്‍ക്ക് റെയില്‍വേ അധികൃതരെ ക്ഷണിക്കാത്തത് വിവാദമാകുന്നു.ഇന്ന് വൈകീട്ട് ആറു മണിക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവുക്കാദര്‍കുട്ടിനഹ റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുക. പാലക്കാട് ഡിവഷന്‍ ഓഫീസിലോ ,പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പോലുമോ ഒരു ക്ഷണക്കത്ത് പോലും നല്‍കാന്‍ ആര്‍ഡിബിസിയോ, സംഘാടകസമിതിയോ തയ്യാറായില്ലന്നത് റെയല്‍വേ അധികൃതരെ പ്രകോപിച്ചിട്ടുണ്ടന്നാണ് സൂചന.
ഇന്ന് രാവിലെ മുതല്‍ റെയല്‍വേഗേറ്റ് അടച്ചുപൂട്ടാന്‍ റെയില്‍വേ നിര്‍ദേശം നല്‍കി കഴിഞ്ഞു. റെയില്‍വെ ബൗണ്ടറിയില്‍ തന്നെ ഇരുമ്പു കാലുകള്‍ നാട്ടും. വൈകുന്നേരമെ മേല്‍പ്പാലം തുറന്നുകൊടുക്കു എന്നിരിക്കെ രാവിലെ മുതല്‍ വഴിയടച്ചാല്‍ അത് നാട്ടകാരെ ദുരിതത്തിലാക്കും.