ഉത്തര്‍പ്രദേശില്‍ യുവതിയെ ജീവനോടെ ചിതയില്‍ ദഹിപ്പിച്ചു

നോയിഡ: യുവതിയെ മരണമെത്തുമുന്നേ ഭര്‍ത്താവും ബന്ധുക്കളും ചിതയില്‍ ദഹിപ്പിച്ചു. ചിതക്ക് തീകൊടുക്കുമ്പോഴും യുവതി ശ്വസിച്ചിരുന്നതായി മനസിലാക്കിയ സഹോദരന്റെ ഇടപെടലില്‍ പൊലിസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.ആ സമയം 75 ശതമാനം പൊളളലേറ്റിരുന്നു .പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി മരിച്ചത് ചിതയില്‍വെച്ചശേഷമാണെന്ന് വ്യക്തമായത്. ഗ്രേറ്റര്‍ നോയിഡയിലെ 21കാരിയെയാണ് മരിച്ചെന്നുകരുതി ദഹിപ്പിച്ചത്.

ശ്വാസകോശത്തിലെ അണുബാധമൂലം യുവതി ഗ്രേറ്റര്‍ നോയിഡയിലെ ശാരദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആശുപത്രി അധികൃതരാണ് യുവതി മരിച്ചതായി ഭര്‍ത്താവിനെ അറിയിച്ചത്. തുടര്‍ന്ന് ഭര്‍ത്താവും സൃഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിച്ച് ദഹിപ്പിക്കുയായിരുന്നു. എന്നാല്‍ ചിതയില്‍ വെച്ചപ്പോഴുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ശാരദ ആശുപത്രിയിലെ റെക്കോര്‍ഡ് പ്രകാരം ഞായറാഴ്ച രാത്രി 11.30ഓടെ യുവതി മരിച്ചുവെന്നും പുലര്‍ച്ചെ ഒന്നരയോടെ മൃതദേഹം ഭര്‍ത്താവിന് വിട്ടുനല്‍കിയെന്നും പറയുന്നു. തുടര്‍ന്ന് രാവിലെ എട്ടിനാണ് ചിതയിലേക്കെടുത്തത്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.