ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക്‌ നിരോധിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക്‌ നിരോധിച്ചു. സംസ്ഥാനത്ത്‌ പോളിത്തീന്‍ കവറുകളോ, പാക്കറ്റുകളോ ഉപയോഗിക്കുന്നത്‌ അവസാനിപ്പിയ്‌ക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടു.

പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതോ പൊതുസ്ഥലത്ത്‌ ഉപേക്ഷിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴശിക്ഷയടക്കം ഈടാക്കാനാണ്‌ തീരുമാനം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ്‌ പുതിയ തീരുമാനമെന്ന്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ വ്യക്തമാക്കി.