ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു.

കാശ്മീര്‍ താഴ്‌വര പൂജ്യം ഡിഗ്രിയുടെ താഴേക്ക് തണുത്തപ്പോള്‍ ഉത്തര്യേന്ത്യയില്‍ ഒന്നാകെ കടുത്ത ശൈത്യം. ശ്രീനഗര്‍ ഇപ്പോള്‍ ശരിക്കും തണുത്തു വിറയ്ക്കുകയാണ്. മൈനസ് 4.2 ഡിഗ്രി സെല്‍ഷസാണ് അവിടുത്തെ അന്തരീക്ഷ ഊഷ്മാവ്.
ഈ ശൈത്യം ഏറ്റവും ബാധിക്കുന്നത് ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേയാണ്. തലസ്ഥാനത്തെ ഭവന രഹിതരായവരുടെ ജീവിതം കൊടും തണുപ്പുകാരണം ഏറെ ദുസ്സഹമായിരിക്കുകയാണ്.