ഉത്തരാഖണ്ഡ് പ്രളയം; 10 മലയാളികളെ കാണാനില്ല; 23 പേരെ രക്ഷപെടുത്തി

ദില്ലി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ 10 മലയാളികളെ കുറിച്ച് ഇതു വരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. എന്നാല്‍ കാണാതായ 23 പേരെ കണ്ടെത്തിയതായി കേരളം നിയോഗിച്ച പ്രതേ്യക സംഘം വ്യക്തമാക്കി. ഉത്തരാഖണ്ടിലുണ്ടായ പ്രളയത്തില്‍ മൊത്തം 33 മലയാളികളാണ് അകപെട്ടിരുന്നത്. ഇവരില്‍ 23 പേരെയും കണ്ടെത്തി. ഇവരെ ഉടന്‍ തിരികെ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരായ ആനന്ദ് രാജ്, ഷീല,സൗമ്യ എന്നിവരും രാധാകൃഷ്ണന്‍, സതീദേവി, പ്രസന്നന്‍ പിള്ള, ലത, രാജന്‍,ലീല എന്നിവരാണ് കാണാതായ മലയാളികള്‍.

ഹരിദ്വാറിലും, ഡെറാഡൂണിലും കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു.