ഉണ്ണിത്താന്‍ വധശ്രമകേസില്‍, ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ് അറസ്റ്റില്‍

കൊച്ചി : മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍.എ റഷീദിനെ സിബിഐ സംഘം അറസ്റ്റുചെയ്തു. കേസ്സിന്റെ ഗൂഡാലോചനയില്‍ പ്രധാന പങ്കുവഹിച്ചു എന്ന്്് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ്. റഷീദിനെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കും. സി.ബി.ഐ അഡീഷണല്‍ എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്തത്. ആദ്യം കേസ് അന്വോഷിച്ച ക്രൈംബ്രാഞ്ച് സംഘം ഡി.വൈ.എസ്.പി സന്തോഷ് എം നായരെ അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം ഗസ്റ്റ്ഹൗസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത് ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിലുള്ള പ്രതികാരമാണ് ഉണ്ണിത്താനെ വധിക്കാനുള്ള ഗൂഡാലോചനയ്ക്ക് പിറകിലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

2011 ഏപ്രില്‍ 16 നാണ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഉണ്ണിത്താനെ ഒരു സംഘം ആക്രമിച്ചത്.