ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു

മസ്കത്ത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന്‍ (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് 45 അംഗ ഉംറ സംഘം മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയത്.
2.15ന് കോഴിക്കോടിനുള്ള വിമാനം കാത്തിരിക്കവേ ഒരു മണിയോടെ അബ്ദുറഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. സഹോദരന്‍ ഇസ്മായിലിനൊപ്പമാണ് അദ്ദേഹം ഉംറ നിര്‍വഹിക്കാന്‍ പോയത്. ഭാര്യ: ഉമ്മുഹലീമ. മക്കള്‍: മുഹമ്മദ് കുഞ്ഞ്, സുലൈമാന്‍, അബ്ദുല്ലകുഞ്ഞ്, സുബൈര്‍, അസ്മ, സുബൈദ.
മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരക്ക് കോഴിക്കോടിനുള്ള വിമാനത്തില്‍ കൊണ്ടു
പോകും.