ഈസ്താംബൂള്‍ ആക്രമണം;മുഖ്യപ്രതി പിടിയില്‍

ഇസ്താംബൂള്‍: പുതുവര്‍ഷ ദിനത്തില്‍ തുര്‍ക്കി തലസ്ഥാനമായ ഈസ്താംബൂളിലെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രധനാപ്രതി പിടിയില്‍. ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് ആണ് പിടിയിലായത്. ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്

പുതുവര്‍ഷആഘോഷങ്ങള്‍ നടക്കുന്നതിനിടെ സാന്താക്ളോസിന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളാണ്.ഏഴ് സൌദി പൌരന്മാരും രണ്ട് മൊറോക്കോ പൌരന്മാര്‍, കാനഡ, സിറിയ, ഇസ്രായേല്‍, ലബനാന്‍, ബെല്‍ജിയം എന്നിവിടങ്ങളിലെ ഓരോ പൌരന്മാരുമാണ് കൊല്ലപ്പെട്ടത. ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു.