ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി

hijacked-flightകെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നും കയ്‌റോയിലേക്ക്‌ പോയ ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി. ഈജിപ്‌റ്റ്‌ എയറിന്റെ എ320 വിമാനമാണ്‌ റാഞ്ചിയത്‌. പ്രാദേശികസമയം 8.46 നാണ്‌ ലര്‍നാകയില്‍ വിമാനം ഇറക്കിയത്‌. 55 പേരാണ്‌ വിമാനത്തിലുണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. അതെസമയം റാഞ്ചിയ വിമാനത്തിലെ 40 ഓളം യാത്രക്കാരെ മോചിപ്പിച്ചതായി ഈജിപ്‌ത്‌ എയര്‍ അധികൃതര്‍ അറിയിച്ചു. നാല്‌ വിദേശികളേയും വിമാനത്തിലെ ജീവനക്കാരെയും വിമാനത്തിനുള്ളില്‍ ബന്ദിയാക്കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. പൈലറ്റിനെ ആയുധധാരിയായ ആള്‍ ഭീഷണിപ്പെടുത്തിയാണ്‌ തട്ടിക്കൊണ്ടുപോയതെന്നാണ്‌ സൂചനയെന്ന്‌ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.