ഇ. ശ്രീധരന്‍ മോണോ റെയിലിന്റെ പദ്ധതിപ്രദേശം പരിശോധന നടത്തി

കോഴിക്കോട്: കോഴിക്കോട്ടെ നിര്‍ദിഷ്ട മോണോ റെയിലിന്റെ പദ്ധതിപ്രദേശം ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ മുന്‍ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള  13  പ്രദേശത്തെ സ്ഥലങ്ങളാണ് ശ്രീധരന്‍ പരിശോധന നടത്തിയത്‌. പരിശോധനയെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരച്ചില് . തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞുമായി അദ്ദേഹം ചര്‍ച്ച നടത്തും.
വിമാനത്താവളത്തേയും മെഡിക്കല്‍ കോളേജിനെയും കോഴിക്കോട്  ബന്ധിപ്പിക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഇതിന്റെ ആദ്യഘട്ടമാണ് മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ളത്. രണ്ടാം ഘട്ടം മീഞ്ചന്ത മുതല്‍ കരിപ്പൂര്‍ വരെയും മൂന്നാം ഘട്ടം എലത്തൂര്‍ മുതല്‍ കോഴിക്കോട് വരെയുമാണ്. മൊത്തം 1500 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കിയിരിക്കുന്നത്‌