ഇ-ലോകം കീഴടക്കി ‘കിങും കമ്മീഷണറും’


ഷാജികൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിങ് ആന്റ് ദി കമ്മീഷണര്‍’ പ്രദര്‍ശനത്തിനെത്തും മുമ്പ് ഹിറ്റാകുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഒറ്റദിവസം കൊണ്ട് പതിനായിരകണക്കിന് ആളുകളാണ് ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കണ്ടത്. യൂട്യൂബില്‍ ഈ ദൃശ്യങ്ങള്‍ നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ നാല്‍പ്പതിനായിരം കഴിഞ്ഞു.

ഹിറ്റ്‌മേക്കര്‍മാരായ ഷാജി കൈലാസ്, രജ്ഞിപണിക്കര്‍ കൂട്ടുകെട്ടിന്റെ ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമകളായ കിങ്ങിലെയും കമ്മീഷണറിലെയും നായകന്‍മാരായ മമ്മുട്ടിയും സുരേഷ്‌ഗോപിയും നായകവേഷത്തിലെത്തുന്ന ഈ ചിത്രം ബോക്‌സോഫീസ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയാണ് രണ്ട് നായകന്‍മാരുടെയും ആരാധകര്‍ക്ക്.

എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം 23-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
http://www.youtube.com/watch?v=RIkCrI6tAgc