ഇ-മെയില്‍ വിവാദം; ബിജുസലീം പൊലീസ് കസ്റ്റഡിയിലേക്ക്.

ത്ിരു: ഇ-മെയില്‍ വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായ എസ്.ഐ ബിജുസലീമിനെ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍, അതേസമയം ബിജു സലീമിന് മതതീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മതവികാരം ഇളക്കിവിട്ട് സ്പര്‍ദ്ധവളര്‍ത്തല്‍ ഇയാള്‍ ശ്രമിച്ചു. ഒരു വാരികയ്ക്കും ഒരു ദൃശ്യമാധ്യമത്തിനും ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ചില ഉദ്യോഗസ്ഥര്‍ ബിജു സലിമിനെ പലതരത്തില്‍ സഹായിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട വിശദമായി ചോദ്യംചെയ്യലിന് വേണ്ടിയാണ് ബിജുവിനെ പൊലീ്‌സ് കസ്റ്റഡിയില്‍ വാങ്ങിയത്.

ശനിയാഴ്ചയാണ് ബിജു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.