ഇ-മെയില്‍ ചോര്‍ത്തല്‍: ബിജു സലീമിന്റെ റിമാന്റ് നീട്ടി.

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദകേസിലെ ഒന്നാം പ്രതിയായ ബിജുസലിമിന്റെ റിമാന്റ് കാലാവധി ഈ മാസം 31 ാം തിയ്യതി വരെ നീട്ടി. നാളെ ബിജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
ഇതിനിടെ ബിജു ഒരു മതസംഘടനയുടെ യോഗത്തില്‍ പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചു. ഈ കേസില്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിവരവും പുറത്തുവന്നു. പോലീസ് ഇതിനായുള്ള നിയമോപദേശം തേടിയിരിക്കുകയാണ്.