ഇസ്രയേലില്‍ പണിമുടക്ക് മൂന്നുദിവസം പിന്നിട്ടു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും 3ാം ദിവസവും 5 ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണി മുടക്കി. എന്നാല്‍ സ്വകാര്യമേഖലയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്കെത്തി.

ഇസ്രയേലിലെ മുന്‍നിര ട്രേഡ് യൂണിയനായ ഹിസ്തദറത് ലേബര്‍ ഫെഡറേഷന്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവള തൊഴിലാളികളോട് ജോലിക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലിക്കെത്തുകയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. പൊതുമേഖലയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പണിമുടക്ക് അവസാനിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാരും തൊഴിലാളിയൂണിയനും തമ്മില്‍ കരാറിലെത്തുന്നതിന്റെ സൂചനയുണ്ടാവുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസവും ഹിസ്തദ്‌റത് മേധാവിയും ധനമന്ത്രി യുവാല്‍ സ്‌റ്റെയിനിസ്റ്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. തൊഴിലാളികളോട് സമാനമായി കരാര്‍തൊഴിലാളികള്‍ക്കും തുല്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഏര്‍പ്പെടുത്തണമെന്നുമാണ് തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.