ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് ബസ് കണ്ടക്ടര്‍ മരിച്ചു

തിരൂരങ്ങാടി: ബസ്സില്‍ നിന്ന് തലപുറത്തേക്കിട്ട് സിഗ്നല്‍ നല്‍കുന്നതിനിടെ ബസ്‌കണ്ടക്ടര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ തലയിടിച്ച് ദാരുണമായി മരണപ്പെട്ടു. വേങ്ങര അരീക്കുളം സ്വദേശി പൂച്ചാങ്ങല്‍ ഇസ്മയില്‍(22) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.

പരപ്പനങ്ങാടിയില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകായിരുന്ന വിപി ബസ്സിലെ കണ്ടക്ടറായിരുന്നു ഇസ്മയില്‍. തിരൂരങ്ങാടി പന്താരങ്ങാടിയില്‍ കലുങ്കിന്റെ പണിനടക്കുന്നതിനാല്‍ ഒറ്റവരിയായാണ് ബസ്സ് നീങ്ങികൊണ്ടിരുന്നത്. ബസില്‍ നിന്ന് തലപുറത്തേക്കിട്ട് പിന്നിലെ വാഹനത്തിന് സിഗ്നല്‍ നല്‍കുകയായിരുന്ന ഇസ്മയില്‍. ഇതിനിടെ ഓടികൊണ്ടിരുന്ന ബസ് ഒരുകുഴിയില്‍പെട്ട് ചെരിഞ്ഞപ്പോള്‍ ഇദേഹത്തിന്റെ തല പോസ്റ്റിലിടിക്കുകയായിരുന്നുതിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഇസ്മയില്‍.