ഇറ്റാലിയന്‍ നാവികര്‍ക്ക് ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതിയെന്ന് കരാര്‍

ദില്ലി:കടല്‍ക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ട ഇറ്റാലിയന്‍ നാവികര്‍ക്ക് ഇനി ശിക്ഷ് ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതിയെന്ന് കരാര്‍. ഇന്ത്യയും ഇറ്റലിയും തമ്മിലുണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രകാരമാണ് തീരുമാനം. പുതിയ കരാര്‍ നിലവില്‍ വന്നത് ഡിസംബര്‍ 17 നാണ്.

പുതിയ കരാര്‍ പ്രകാരം ഇറ്റാലിയന്‍ പൗരന്‍ ഇന്ത്യയിലും ഇന്ത്യന്‍ പൗരന്‍ ഇറ്റലിയിലും ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിച്ചാല്‍ മതി.

വിചാരണ കോടതി ഇറ്റാലിയന്‍ നാവികര്‍ക്ക് തടവുശിക്ഷ വിധിച്ചാല്‍ കരാര്‍ പ്രകാരം നാവികര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് ശിക്ഷയനുഭവിച്ചാല്‍ മതി.