ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കണം; ഹൈക്കോടതി.

കൊച്ചി: നീണ്ടകരയിലെ മല്‍സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന നാവികര്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉപാധികളോടെ വിട്ടുകൊടുക്കണമെന്നാണ് ഉത്തവരം. പ്രധാനമായും 3 കോടി രൂപ കെട്ടി വെയ്ക്കണമെന്നും ആവശ്യമായാല്‍ കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും വിട്ടുനല്‍കണമെന്ന ഉപാദികളാണ് ഹൈക്കോടതി വ്യവസ്ഥ ചെയ്തത്.
ഫോറന്‍സിക് റിപ്പോര്‍ട്ട് വരാനിരിക്കേ കപ്പല്‍ വിട്ടു നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സംസ്ഥാനസര്‍ക്കാറിന്റെ നിലപാടിനെ അവഗണിച്ചാണ് ഹൈക്കോടതി കപ്പല്‍ വിട്ടു നല്‍കുന്നത്. കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങളും കപ്പല്‍ വിട്ടുകൊടുക്കുന്നതിനെതിരായിരുന്നു.